അപ്പുരാവ്ത്തര് ബൂലോകത്തെ ആറരാം വര്‍ഷത്തിലേക്ക്
ബൂലോകത്ത് ആറു വര്‍ഷവും അഞ്ചരമാസവും തികഞ്ഞ അപ്പുക്കിളിക്ക് ആശംസകള്‍ നേരാനുള്ള അവസരം ഒരുക്കിത്തരാമെന്നേറ്റിരുന്ന ബ്ലൂമൂത്രം മാസികക്കാര്‍ക്കുണ്ടായ ആശയക്കുഴപ്പത്തിന്റെ പേരില്‍ അപ്പുക്കിളി തന്നെ അപ്പുക്കിളിയുടെ സ്വന്തം ബ്ലോഗില്‍ അപ്പുക്കിളിക്ക് ആശംസകള്‍ നേരാനുള്ള അവസരം ഒരുക്കുകയാണ്. ..കിളിയുടെ ആറര വര്‍ഷക്കാലത്തെ ബൂലോകപ്രവര്‍ത്തനം നിങ്ങള്‍ എങ്ങനെ നോക്കി കാണുന്നു?എന്തൊക്കെ നിര്‍ദേശങ്ങള്‍ മുന്നോട്ടുനല്‍കാനുണ്ട്?ഇതിനെല്ലാമായി ഇവിടെ നിങ്ങളുടെ ആശംസകള്‍ അറിയിക്കുക....... അതിനായി ഇവിടെ കമെന്റായി അഭിപ്രായം അറിയിക്കുക.
ഗൂഗിളിന്റെ റെഫറല്‍ ലൈബ്രറിയില്‍ സൂക്ഷിക്കുന്നതിനുവേണ്ടി അപ്പുക്കിളിയുടെ പഴയ ബ്ലോഗ് അവര്‍ തിരികെ വാങ്ങിയതിനാല്‍ കിളിയുടെ പഴയപ്രൊഫൈലിന്റെ ഒരു സ്ക്രീന്‍ഷോട്ട് താഴെക്കൊടുത്തിട്ടുണ്ട്. കണ്ടു വിശ്വാസപ്പെടുക. ആശംസകള്‍ അറിയിക്കുക.
Monday, October 26, 2009
Saturday, October 24, 2009
തൊലിക്കട്ടി ഒരു വൈരൂപ്യമല്ല...
തൊലിക്കട്ടി ഒരു വൈരൂപ്യമല്ല
ഒരു ദേഹകലയാണ്....
ഈ അടുത്തിടെ ഭാഷാപോഷിണിയില്‍ വന്ന ഒരു വിമര്‍ശനത്തില്‍ നിന്നാണ്. കിളി ആദ്യം നിരീച്ചത് ബ്ലോഗിലെ വല്ല കവികളെക്കുറിച്ചോ (പണ്ടാരമടങ്ങാന്‍ വല്ല പേരും വിളിച്ചു പറഞ്ഞേക്കരുത്, ഉദാരണത്തിന്) വിമര്‍ശകകൂശ്മാണ്ടങ്ങളെക്കുറിച്ചോ ആകുമെന്നല്ല്ലേ... അല്ലാരുന്നു. സത്യമായും അല്ലാരുന്നു.
കിളിയെന്തിന് വിമര്‍ശകകൂശ്മാണ്ടങ്ങളെ എടുത്തുപറഞ്ഞെന്ന് സന്ദേഹിച്ചു ല്ലേ. കിളിക്കവരോട് പ്രത്യേകിച്ചൊരു വിരോധൊന്നുല്ല്യാട്ടാ. അല്ലേലും വിരോധിച്ചിട്ടെന്തൂട്ടിനാ? കിളീടെ പാട്ട് പണ്ടും ഇന്നും ഒരേ പോലന്നെ. അപ്പൊ പിന്നെ അതിന് വൃത്തല്ല്യ, താളം പോരാന്നൊക്കെ ഇവറ്റാള്ക്ക് പറയാന്‍ പറ്റ്വോ? ന്ന്വച്ചാല്‍ പറഞ്ഞിട്ടും കാര്യല്ലാ ന്നന്നെ. തൊള്ളേ തോന്നണത് കിളിക്ക് പാട്ട്.
അല്ലാച്ചാ ഇങ്ങളൊന്ന് ചിന്തിച്ചോക്കീന്‍, പുത്യ കാലത്തില് പുത്യ എഴുത്ത്ണ്ടാവണത് തെറ്റാ? മുത്തശ്ശിപത്രത്തിന്റെ നൂറ്റാണ്ടു പഴക്കള്ള ഏതെങ്കിലും ഏടുകിട്ട്യാല്‍, ശോ ഇതല്ലാരുന്നോ യഥാര്‍ത്ഥമലയാളം, പിന്നെന്തിനാ ഈ പണ്ടാരങ്ങള് ഇങ്ങനൊക്കെ മാറ്റ്യേ ന്ന് ഈ വിമര്‍ശപണ്ടാരങ്ങള് കുത്തിരുന്ന് ചിന്തിക്ക്യോ? ശാസനങ്ങളിലെഴുതിവച്ച ഇണ്ടാസുമലയാളം തന്നെ ഇന്നും വേണമെന്ന് ഇവറ്റോള് വാദിക്ക്യോ? അപ്പ പിന്നെ കവിതേലും കാലഘട്ടത്തിന്റെ മാറ്റോ അടയാളോ എന്താന്ന്വച്ചാ വന്നു ചേര്ണേന് ഇവറ്റോള്ക്കെന്താ വട്ടാ? ഹല്ല കിളിക്ക് അറിയേമ്മേലാഞ്ഞിട്ട് ചൊറിഞ്ഞതാ.
കിളീന്റൊര് മാഷ് അടുത്തിടെ പറഞ്ഞൊര് സംഗതീണ്ട്. അത്പ്പെങ്ങനാ പറഞ്ഞ് വെക്ക്യാ. അതായത്, ഇമ്മള്പ്പോ പരിചയിച്ചോണ്ടിരിക്കണ സംഗത്യോള്, അതായത് കഥ്യേണങ്കെ കഥ, കവിതേണെങ്കി കവിത. അതിന് ഒരു രീതിണ്ട്. മേജറായ ഒരു രീതി. അതിന്റെടേലേക്ക് മൈനറായ ഒരു രീതി പഴയ രീതീന്റെ മെച്ചൂരിറ്റി ടൈമില്‍ തന്നെ ഇമ്പ്ലിമെന്റാവൂത്രേ. അപ്പൊ മേജറായ രീതിയെ പരിചയിക്കുകയും അതില്‍ വളരെ പ്രാഗല്‍ഭ്യമാര്‍ജ്ജിച്ചവരും ഈ പുതിയ രീതിയെ എതിര്‍ക്കും. പക്ഷേ ഏതുകാലത്തെ ചരിത്രം എടുത്തുനോക്ക്യാലും ആ കാലത്തിന്റെ മൈനറായിരിക്കുന്ന സംഗതിയായിരിക്കും തിളങ്ങി നില്‍കുക. എന്നാല്‍ ഈ മൈനറായ രീതി പിന്നീട് മേജറായി തീരുകയും ഈ പ്രോസസ് ഇങ്ങിനെ തുടര്വേം ചെയ്യുമെന്നത് സത്യം. അതോണ്ടന്നെ കവിതേന്റെടേല് ‘മധുസൂദനന്‍ നായര്‍ക്ക് കാട്ടാക്കട മുരുകനിലുണ്ടായ കുട്ട്യോളന്നെ മെകച്ചതെന്ന്’(കട: കിളീന്റെ ഒര് സുഹൃത്ത്) പറേണ എന്റെ വിമര്‍ശകമണുക്കൂസ്വാളോട് കൂടുതലെന്താ പറയാ.
താളം വേണം രാഗം വേണം എന്നെക്കേള്ള ഇവറ്റാള്ടെ നിര്‍ബന്ധം കണ്ടോണ്ടാ കിളി ഇത്രേം പറഞ്ഞതിട്ടാ. ഓര്, ഈ താളല്ല്യായ്മേം രാഗല്ല്യായ്മേമൊക്കെ ബ്ലോഗു വന്നോണ്ടാ കൂട്യേത് ന്ന് നീരീച്ചത് കിളിക്കൊട്ടും പിടിച്ചില്ലാട്ടാ. എഡിറ്ററില്ലാത്തോണ്ട് എന്തും എഴുതാംന്നും പോസ്റ്റാം ന്നും വന്നോണ്ടാണ് ഇത്ണ്ടായീന്ന്. നെലവാരല്ല്യാത്ത എഴുത്ത് ഏതുകാലത്തും ഇണ്ടായീണ്ട് ന്നന്നെ കിളീന്റെ നെലപാട്. നെലവാരല്ല്യാത്തതും കോപ്പ്യടിച്ചതൊന്നും അച്ചടീല് വരാറില്ലെന്നാ?? കോപ്പ്യടീം നെലവാരല്ല്യായേം ബ്ലോഗില്ണ്ടായാല് അയ്ന്റടീല് കമന്റു പെട്ടീന്റകത്ത് ആര്‍ക്കും എഴ്തി വെക്ക്യാലോ നെലവാരം പോര, ഈച്ചക്കോപ്പീന്നൊക്കെ. ഗൂഗിളമ്മച്ചിയോട് സംശം നിവര്‍ത്തിക്കേം ആവാം. എന്നാല് പ്രിന്റില്, എഡിറ്ററ്‌ള്ള പ്രിന്‍ഡില്, നെലവാരം ചോരാത്ത പ്രിന്‍ഡില്, മഹാകവ്യോള് എഴുതിതെളിഞ്ഞ പ്രിന്‍ഡില് ആര്ണ്ട് ഇതൊക്കെ നോക്കാന്‍.ചെലപ്പൊ ഒരു പനച്ച്യോ മറ്റോ ‘ചൂണ്ടണ’ ചൂണ്ട്യാലായീ...
ഇനി കിളിയറിഞ്ഞ ഒരു പരസ്യം രഹസ്യായി. ഈടെ വിമര്‍ശം കൊണ്ടന്നോര് പലരും പ്രിന്‍ഡില് കൊറേശെ ക്ലച്ച്ണ്ടാര്ന്നോരാ. പ്രിന്‍ഡിലെ കുറുക്കു വിദ്യോള് ഈടെ ഏശാണ്ടെ വന്നേന്റെ കലിപ്പ് തീര്‍ത്തത്, അല്ലാണ്ടെന്ത്?

Subscribe to:
Posts (Atom)