Wednesday, July 8, 2009

മാരീചനിതെന്തുപറ്റി?


രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ....
എങ്ങിനെ ഓര്‍ക്കാതിരിക്കും. വിലസുവല്ലായിരുന്നോ, വിലസ്. ഹെന്തായിരുന്നു... ആക്ഷേപം, ഹാസ്യം, പരിഹാസം, രാഷ്ട്രീയം പിന്നെ വെല്ലുവിളിയും. ഇത്തിരി ഗുണ്ടായിസമൊക്കെയുണ്ടെന്ന് ഈ അടുത്തല്ലിയോ ബോധ്യം വന്നത്. അല്ല പറഞ്ഞിട്ടു കാര്യമില്ല. ചില തോല്‍‌വികള്‍ മനുഷ്യന്റെ സമനില തെറ്റിക്കുന്നത് സര്‍വ്വ സാധാരണമാണല്ലോ. അങ്ങിനെയല്ലാതിരിക്കണമെങ്കില്‍ അങ്ങേര് മനുഷ്യനല്ലാതിരിക്കണം എന്നാണല്ലോ കുഞ്ചന്‍ നമ്പ്യാര്‍ കിളിപ്പാട്ടില്‍ പറ്ഞ്ഞിട്ടുള്ളത്, അല്ലേ....

അപ്പൊ പറഞ്ഞുവന്നത് മാരീചനിഗ്രഹത്തെക്കുറിച്ച്.

ആരെയും നിഗ്രഹിക്കാന്‍ കെല്‍പ്പുള്ള ശക്തിയായിരുന്നെന്നായിരുന്നു അഹംബോധം. കൂട്ടിന് സംഘബലവുമുണ്ടായിരുന്നു. ഏത് ഏടാകൂടത്തേയും സംഘബലം ഉപയോഗിച്ച് മറികടക്കുന്ന നവമാര്‍ക്സിയന്‍ കുതന്ത്രവും വശമുണ്ടായിരുന്നു. എന്തു ചെയ്യാന്‍ അടിപതറിപ്പോയി.

ഹല്ല, ഈ കിളിക്കിതെന്തു പറ്റിയെന്നാണ് വായനക്കാരന്റെ സന്ദേഹമെങ്കില്, കിളിക്കൊന്നും പറ്റിയതല്ല കൂട്ടരേ, നിങ്ങളൊന്ന്
ഈ വഴി പോയി നോക്കൂ. ഇത്രയും നാള് മറ്റുള്ളവര്‍ക്കുനേരെ ഒളിയമ്പെയ്തിട്ട് അമ്പുമില്ല ഒളിയുമില്ലെന്ന നിലയില് ആരുടെയോ അടുക്കളയില് പായവിരിച്ച് ക്ഷണിക്കപ്പെട്ടവര്‍ക്കുമാത്രം വിളമ്പിയിരിക്കുന്നതു കണ്ടോ? കിളിക്കെങ്ങിനെ ഹാലിളകാതിരിക്കും. എത്രയായാലും കിളിക്ക് അഭിപ്രായമോ അഭിപ്രായക്കെടോ ഒക്കെ ഒണ്ടായിരുന്നതാണേലും നിന്നനില്‍പ്പിലങ്ങിനെ ഇല്ലാണ്ടാവ്വാന്ന്വെച്ചാല് സഹിക്ക്വോ?

ബ്ലോഗിന്റെ സര്‍വ്വവിധ സാധ്യതകളേക്കുറിച്ചും എന്തു ബോധവാനായിരുന്നിട്ടും ഈ പൂട്ടിക്കെട്ടല്‍(ഒരു തരത്തില്‍) എന്തിനാണെന്ന് ചിന്തിച്ചിട്ട് കിളിക്കൊട്ടും പിടി കിട്ടുന്നില്ല. ആരേലും കയറി വിമര്‍ശിച്ചാലാണല്ലോ ബൂലോക സിങ്കങ്ങള്‍ പൊതുവേ ആത്മഹത്യാഫീഷണി മുഴക്കാറ്. അത്തരത്തില്‍ ചിന്തിക്കുമ്പോള്‍ കിളി പിന്നെയും കുഴങ്ങുന്നു. വെടിവെപ്പുകാരന്റെ പട്ടി ഉടുക്കുകൊട്ടു കേട്ടു പേടിക്കുമോ? ഓഹ് ചെലപ്പം കിളിക്ക് തെറ്റ്യേതാവനും വഴിയുണ്ട്. ഗൂഗിളില്‍ സെര്‍ച്ചി ഡാറ്റകൊണ്ട് കളിക്കുന്നത് കണ്ട് കിളി തെറ്റിദ്ധരിച്ചതു തന്നേ ആവോ? എന്തരായാലും കഴിഞ്ഞ മൂന്നാലു പോസ്റ്റുകളില്‍
ചില താപ്പുമാര്‍ കയറിനിരങ്ങിയതത് കിളിയും കണ്ടിരുന്നു. അതിനൊക്കെ ഇങ്ങനെ പിണങ്ങിയാല് എന്തരണ്ണാ മാരീചാ, നമ്മളൊക്കെ പ്രായപൂത്ത്ര്യായോരാന്ന് പറയാന്‍ നാണം വര്ണ്.

ഏയ് അങ്ങിനെയാകാന്‍ തരമില്ലെന്ന് കിളിക്കൊറപ്പുണ്ട്. അണ്ണന് അതൊക്കെ താങ്ങാനുള്ള ചങ്കൂറ്റമൊണ്ടെന്ന് കിളി വിശ്വസിച്ചു പോയി. ഉള്ളിലുറച്ചു പോയ ചില വിശ്വാസങ്ങളെ അത്ര പെട്ടെന്നുന്നും പറിച്ചുകളയാന്‍ കഴിവുള്ളവനല്ല കിളി. കിളിയുടെ കഴിവില്ലായ്മ.

അങ്ങിനെ ചിന്തിച്ചിരിക്കുമ്പഴാണ് കിളിക്ക് വിളിവന്നത്. ബ്ലോഗിലെ പാര്‍ട്ടി ഔദ്യോഗികപക്ഷത്തിന്റെ നാക്കാണ് മാരീചനെന്ന് ആരാണ്ടൊക്കെ പറഞ്ഞുകേട്ടതും വെച്ച് കിളി ഒരന്വേഷണത്തിനിറങ്ങി. പാവം കിളി, കിളിയുടെ അനേഷണം കിളിയുടെ ഠാ വട്ടത്തിലല്ലേ കിടന്നു കറങ്ങൂ. അങ്ങിനെ കിളി കിളിയെ തന്നെ ചോദ്യം ചെയ്ത് കിളി തന്നെ ഉത്തരം കണ്ടു പിടിക്കുന്ന പുതിയ തരം ഇന്‍‌വെസ്റ്റിഗേഷനില്‍ നിന്നും കിളി ഒരു നിഗമനത്തിലെത്തിച്ചേര്‍ന്നു. ‘വെളുക്കാന്‍ തേച്ചിട്ട് പാണ്ട്ണ്ടാക്കണ അന്റെ ബെടക്ക് നാക്ക് ഇജ്ജ്യൊന്ന് പൂട്ട്...’ ന്ന് ഔദ്യോഗിക പക്ഷത്തിന്റെ ശാസന വന്നെന്നാണ് കിളി നിഗമിച്ചത്.


എന്തരായാലും അണ്ണാ കിളിക്കിത്രയേ പറയാനുള്ളൂ

നിങ്ങളെപ്പോലുള്ളവര്‍ മതിയാക്കിപ്പോകരുത്. അത് ബ്ലോഗിന് തീരാ‍നഷ്ടമാകും.
ജീവിതം ഒരു വെള്ളിയാഴ്ചകൊണ്ട് തീരുന്നതല്ല (ഉപദേശിക്കാന്ന് കരുതരുത്)
ഒരു താപ്പുവോ കാളിദാസനോ വിമര്‍ശിക്കുമ്പോഴേക്കും ഊരിവെക്കാനുള്ളതാണോ നമ്മുടെയൊക്കെ അണ്ടര്‍‌വെയ.... ശേ! ആവനാഴി.

പോട്ടെ അളിയാ, അല്ല മാരീചാ, തിരിച്ചു വാ... ഇനിയാരും വിമര്‍ശിക്കില്ല. ഒറപ്പ്.



ടേബിള്‍ടോക്ക് : പാവം നല്ലവനായിരുന്നു. ചത്തുപോയി!

15 comments:

! said...

ഒരു താപ്പുവോ കാളിദാസനോ വിമര്‍ശിക്കുമ്പോഴേക്കും ഊരിവെക്കാനുള്ളതാണോ നമ്മുടെയൊക്കെ ആവനാഴി.
പോട്ടെ അളിയാ, അല്ല മാരീചാ, തിരിച്ചു വാ... ഇനിയാരും വിമര്‍ശിക്കില്ല. ഒറപ്പ്.

saju john said...

അങ്ങിനെ കിളി കിളിയെ തന്നെ ചോദ്യം ചെയ്ത് കിളി തന്നെ ഉത്തരം കണ്ടു പിടിക്കുന്ന പുതിയ തരം ഇന്‍‌വെസ്റ്റിഗേഷനില്‍ നിന്നും ഒരു നിഗമനത്തിലെത്തിച്ചേര്‍ന്നു. ‘വെളുക്കാന്‍ തേച്ചിട്ട് പാണ്ട്ണ്ടാക്കണ അന്റെ ബെടക്ക് നാക്ക് ഇജ്ജ്യൊന്ന് പൂട്ട്...’ ന്ന് ഔദ്യോഗിക പക്ഷത്തിന്റെ ശാസന വന്നെന്നാണ് കിളി നിഗമിച്ചത്.
എന്തരായാലും അണ്ണാ കിളിക്കിത്രയേ പറയാനുള്ളൂ
നിങ്ങളെപ്പോലുള്ളവര്‍ മതിയാക്കിപ്പോകരുത്. അത് ബ്ലോഗിന് തീരാ‍നഷ്ടമാകും.

:)

അങ്കിള്‍ said...

ഉതാരപ്പാ കടുവയെ കിടുവ പിടിക്കുന്നോ

മാനവീയം said...

പാവം കിളി
അങ്ങനെ ആശ്വസിക്കുന്നു

ഒന്നാമത് ഔദ്ധ്യോഗിക പക്ഷത്തിന്റെ വക്താവായി മുദ്ര കുത്തപ്പെട്ട മാരീചനെ ഔദ്ധ്യോഗിക പക്ഷം എന്തിനാണ് ശാസിച്ചതാവോ?

രാവിലെ ശോധന ശരിയാകാതെ വീർപ്പ് മുട്ടിയപ്പോൾ ആലോചിച്ച് ഉണ്ടാക്കിയതാണ് അല്ലെ?

ramachandran said...

എന്തുവാ അങ്കിളേ ഇങ്ങനെ !
മാരീചൻ ആദ്യം മാനായും പിന്നെ കിളിയായും അവതരിക്കും എന്നറിയാൻ പാടില്ലേ?
:)

Spider said...

ചിലന്തി ഇതില്‍ ശക്തമായി പ്രതിഷേധിക്കുന്നു.
കാപ്പിലാന്‍ സിന്ദാബാദ്‌!

കെ said...

ഈയിടെയായി വിമര്‍ശനങ്ങളെ വല്ലാത്ത പേടി... ഗുളിക കഴിച്ചു തുടങ്ങി... പേടി മാറിയിട്ട് ബ്ലോഗ് തുറന്നാ മതിയെന്ന് ഡോക്ടര്‍ പറഞ്ഞു... വെളിച്ചപ്പാടും ജ്യോത്സനും കോടങ്കി വൈദ്യനും പറഞ്ഞതും അതുതന്നെ... അതോണ്ടാ....

ഇനിയുമിങ്ങനെ പേടിപ്പിച്ചാല്‍ ബ്ലോഗ് വഴി കൂടോത്രം ചെയ്യാനും വകുപ്പുണ്ടത്രേ!!! ഗുളിക തീര്‍ന്നിട്ടു വേണം അതൊന്നു പരീക്ഷിക്കാന്‍.............

പൊട്ടസങ്ക്രാന്തി said...

അയ്യോ അണ്ണാ‍ പോകല്ലേ...
മാരീചണ്ണാ‍ പോകല്ലേ...
അയ്യോ അണ്ണാ‍ പോകല്ലേ...
മാരീചണ്ണാ‍ പോകല്ലേ...
അയ്യോ അണ്ണാ‍ പോകല്ലേ...
മാരീചണ്ണാ‍ പോകല്ലേ...

മന്ദബുദ്ധി said...

ഓഹ് ഈ മാനവീയണ്ണന്‍ ഇത്ര മന്ദബുദ്ധ്യാ...? ഒരു പൊട്ടക്കിളിയെപ്പോലും വായിച്ചിട്ട് മനസിലാവില്ല്യാന്ന് വെച്ചാല്‍. വെറും മന്ദബുദ്ധിയായോരെന്നെ ബുദ്ധിയില്ലാത്തോന്‍ എന്ന് വിളിക്കല്ലേ... എനിക്ക് വരെ മനസിലായി കണ്ടോ?


‘വെളുക്കാന്‍ തേച്ചിട്ട് പാണ്ട്ണ്ടാക്കണ് അന്റെ ബെടക്ക് നാക്ക് ഇജ്ജ്യൊന്ന് പൂട്ട്...’ ന്ന് ഔദ്യോഗിക പക്ഷത്തിന്റെ ശാസന വന്നെന്നാണ് കിളി നിഗമിച്ചത്.

saju john said...

മാരീചാ........

പണ്ട് താങ്കള്‍, ദാറ്റ്സ്മലയാളത്തില്‍ എഴുതിയത് കണ്ടാണ് ഞാന്‍ താങ്കളുടെ എഴുത്തിനെ, അതിന്റെ ശൈലിയെ ഇഷ്ടപെട്ടു തുടങ്ങിയത്.

അഭിപ്രായവിത്യാസങ്ങളെ, അഭിപ്രായവിത്യസങ്ങളായി തന്നെ കണ്ട് താങ്കള്‍ എഴുത്ത് തുടരണം..കഴിഞ്ഞ കുറെ കാലങ്ങളായി താങ്കള്‍ ഇട്ട പോസ്റ്റുകളോട് ആശയപരമായി വിയോജിപ്പുള്ള ഒരാളാണ് ഞാന്‍. പക്ഷെ ഒരു വ്യക്തിയെന്ന നിലയില്‍ താങ്കളെ ആദരിക്കുന്നു. ബഹുമാനിക്കുന്നു.

പുറം ചൊറിയുന്നവരെക്കാള്‍ നല്ലത് ആശയപരമായി ആക്രമിക്കുന്നവരായിരിക്കും.

ബ്ലോഗ് തുറക്കൂ

കെ said...

ശെ, വിമര്ശനങ്ങളെ ഭയന്ന് പൂട്ടിയതല്ലേ മാഷേ... അപ്പോ വിമര്ശനങ്ങളുണ്ടാകില്ലെന്ന് ഉറപ്പു കിട്ടിയിട്ടല്ലേ തുറക്കാവൂ..

അഭിപ്രായവ്യത്യാസങ്ങളെ അഭിപ്രായ വ്യത്യാസങ്ങളായി കാണാനുളള പക്വത വരട്ടെ.. എന്നിട്ട് തുറക്കാം..അതല്ലേ അതിന്റെ ഒരിത്.. യേത്....

പുറംചൊറിയില് സുഖം പിടിച്ചിരിക്കുന്പോ, പൊടുന്നനേ ആശയപരമായ ആക്രമണമുണ്ടായാല് ഏത് ലോലഹൃദയനും തകര്ന്നു പോകും... അറ്റാക്ക് വന്ന് ചത്താല് ആര്ക്കു നഷ്ടം... എന്റെ ഭാര്യയ്ക്കും എന്റെ കുട്ടിയ്ക്കും...

അങ്ങനെയിപ്പോ ആശയപരമായി ആക്രമിച്ച് എന്റെ കൊച്ചിന് അച്ചനില്ലാതാക്കണ്ട... വേല കയ്യിലിരിക്കട്ടെ....

Baiju Elikkattoor said...

അകത്തു അവയിലബിള്‍ പോളിറ്റ്‌ ബ്യൂറോ കൂടുകയാണോ എന്തോ!

ചിരുത said...

ആശയമുള്ളവരെയല്ലേ മാരീചരേ ആശയപരമായി ഒതുക്കാനൊക്കൂ... വല്ലവന്റേയും ഏറാന്മൂളികളെ എങ്ങിനെ ആശയപ്രചാ‍രകരായി കണക്കാക്കാനൊക്കും. യേത്...?

വിഷമിക്കാന്‍ വേണ്ടി പറഞ്ഞതല്ലാട്ടോ, സങ്കടാവണ്ട;


എന്ന് സ്വന്തം
ചിരുത.

Anonymous said...

ഇത് നല്ല കൂത്ത്

Anonymous said...

ഡാക്കിട്ടറുടെ ചികില്‍സ കഴിഞ്ഞു വരുന്ന മാരീസന്‍ ഒര്‍ത്തുപേടിയവുന്നു! അഹോരാത്രം തെറിയഭിഷേകമാവുമോ?