എന്നാല്‍ ഇപ്പോള്‍ കിളിയെ പ്രകോപിപ്പിച്ചത് പ്രസ്തുത പോസ്റ്റില്‍ വന്ന ഒരു കമന്റാണ്. ഐടി നിയമവും മറ്റ് അത്തി, ഇത്തി, അരയാല്‍, പേരാല്‍ മുതലായവയൊക്കെ വിശദമാക്കി നെറ്റ് ഉപയോക്താക്കളെ വരച്ച വരയില്‍ നിര്‍ത്താനുള്ള പാര്‍ട്ടി സ്വേച്ഛാധിപത്യത്തിന്റെ ഭാഗമായ പോസ്റ്റില്‍ വന്ന ഒരു പച്ചത്തെറികമന്റ് മലയാളം ബ്ലോഗില്‍ ഏറെക്കാലമായി മാന്യമായി ബ്ലോഗുചെയ്യുന്ന ഒരു ബ്ലോഗറെ അത്യധികം ആക്ഷേപിക്കുന്നതാണ്. ജനനം മുതല്‍ മരണം വരെയുള്ള എല്ലാ പ്രകൃയകളും കുറഞ്ഞവാക്കുകള്‍ ഉപയോഗിച്ച് വിശദീകരിക്കുന്ന പ്രസ്തുതകമന്റ് (കൂടാതെ ആ കന്റിട്ടയാളുടെ വീട്ടുവിശേഷങ്ങളും, മറ്റൊരാളില്‍ ആരോപിച്ചുകേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഒരിതിന് കൂട്ടിച്ചേര്‍ത്തത്) അവിടെ തന്നെ നിലനിര്‍ത്തിയ ഈ ബ്ലോഗറെപ്പോലുള്ളവരെ എന്തു പേരിട്ട് വിളിക്കണം എന്ന് നിങ്ങള്‍ ഊഹിച്ചു പോയത് എന്റെ തെറ്റല്ല. പി.എം മനോജ് എന്ന ആ ബ്ലോഗര്‍ക്ക് നിയമങ്ങള്‍ അധികാരത്തെ
സംരക്ഷിക്കുന്നതിനു വേണ്ടിയുള്ളതാണെന്നും ഏതുകാലത്തും താന്‍ വിശ്വസിക്കുന്ന പാര്‍ടി അധികാരത്തിലുണ്ടാകുമെന്നും തനിക്ക് ഏതുകാലവും ദേശാഭിമാനിയില്‍ പണിയുണ്ടാകുമെന്നും വിശ്വസിക്കാനുള്ള അവകാശമുള്ളതുപോലെ അതങ്ങിനെ തന്നെ ആയിരിക്കണമെന്നില്ല എന്ന് ഓര്‍മ്മിപ്പിക്കുവാനുള്ള അവകാശം കിളിയും ഉപയോഗിക്കുകയാണ് ഇവിടെ.
താത്പര്യം ഇല്ലാതിരുന്ന ഒരു വിഷയത്തില്‍ ഇടപെടേണ്ടി വന്നതില്‍ ഖേദമുണ്ട്. എങ്കിലും പണ്ട് പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഇങ്ങനെ പറയാറുണ്ടായിരുന്നത് ഓര്‍ത്തുകൊണ്ട്
ആദ്യം അവര്‍ ജൂതരെ തേടിവന്നു; ഞാന്‍ ശബ്ദിച്ചില്ല,
കാരണം ഞാനൊരു ജൂതനല്ലായിരുന്നു;
പിന്നീട് അവര്‍ കമ്യൂണിസ്റ്റുകളെ തേടിവന്നു;
ഞാന്‍ ശബ്ദിച്ചില്ല, കാരണം ഞാനൊരു കമ്യൂണിസ്റ്റല്ലായിരുന്നു;
പിന്നെ അവര്‍ ട്രേഡ്യൂനിയന്‍കാരെ തേടിവന്നു,
ഞാന്‍ ശബ്ദിച്ചില്ല, കാരണം ഞാനൊരു ട്രേഡ്യൂനിയന്‍കാരനല്ലായിരുന്നു;
പിന്നീട് അവര്‍ എന്നെത്തേടിവന്നു,
പക്ഷേ, അപ്പോള്‍ എനിക്ക് വേണ്ടി ശബ്ദിക്കാന്‍ ആരും ശേഷിച്ചിരുന്നില്ല.
അടങ്ങുകിളീ, അടങ്ങ്... റിവേഴ്സ് ഗിയറിന്റെ കാലമാണെന്ന് കിളീന്റെ മാഷ് ഉപദേശിച്ചിട്ടും...
11 comments:
ദേശാഭിമാനിയില്‍ പണിയെടുക്കുന്ന ഒരു എഴുത്തു തൊഴിലാളിയുടെ ബ്ലോഗില്‍ ഈ അടുത്തൊരു ഫീഷണി കണ്ടു. കിളിക്ക് നേതാവെന്നു തോന്നാത്ത (സഖാവ്, നേതാവ് ഇതിനൊക്കെ കിളി ചിലരെ മനസില്‍ പ്രതിഷ്ടിച്ചു പോയതിന്റെ കുഴപ്പം) ഒരു നേതാവിന്റെ വീടിന്റെ പടമാണെന്നു പറഞ്ഞ് ഏതോ പടം നെറ്റില്‍ കറങ്ങി നടന്നതിന്റെ തെളിവുശേഖരണോദ്ദേശ്യാര്‍ത്ഥം, ഞാന്‍ മാത്രം ബുദ്ധിയുള്ളവന് മറ്റുള്ളവരൊക്കെ വിഡ്ഢി എന്ന സിപീഎമ്മിയന്‍ പൊതുധാരണപ്രകാരം പോസ്റ്റു ചെയ്ത ഒന്ന്.
മധുരമനോഞ്ഞ ചൈന(കേ)രളം സിന്ദാബാദ് !
അപ്പോ സ്കിളി എന്താണ് പറഞ്ഞു വരുന്നത്?
തെറി എഴുതിയതാണോ അതോ തെറിക്ക് മറുപടിയായി അതിലും വലിയ തെറി എഴുതിയതാണോ അതോ എല്ലാരും ബഹുമാനിക്കുന്ന ബ്ലോഗറെ തെറി പറഞ്ഞതാണോ അതോ ഈ തെറിയെല്ലാം അവിടെ തന്നെ നിലനിർത്തിയിരിക്കുന്നതാണോ അതോ IT ആക്റ്റ് ആണോ അതോ പിണറായി വിജയൻ ആണോ ശരിക്കും പ്രശ്നം?
സത്യത്തിൽ ഇതിൽ ഏതാണ് അപ്പുക്കിളിയുടെ വിഷയം?
അതെ അദുതന്നെ, ഉള്പലാക്ഷോ... :P
ഉല്പലാക്ഷന് ചേട്ടാ, അത് ഒരു നടപ്പ് രീതിയല്ലേ. സ്റ്റോപ്പില്‍ ബസ് നിര്‍ത്താതെ പോയാല്‍ ബസ്സുകാരനല്ല തെറി, ഇടതുപക്ഷത്തിനാണ്.ചായക്കടയിലെ ചായ സ്ട്രോങ്ങായില്ലെങ്കില് അതിനും തഥൈവ. ചക്കക്കുപ്പില്ലെങ്കില് വരെ തെറി പിടിക്കാനും തന്തയ്ക്കു വിളികേള്‍ക്കാനും ബാദ്ധ്യസ്ഥരായ ഇടതന്മാരെ ന്യായീകരിക്കാന്‍ വന്നാല്‍ ചേട്ടനും കിട്ടും തെറി. ചേട്ടന് പുതിയ ആളായതുകൊണ്ട് ഉപദേശിക്കുകാണെന്ന് കരുതല്ലും. പോകെപ്പോകെപ്പോകെപ്പോകെ ചേട്ടനും കാര്യങ്ങള്‍ മനസ്സിലാകും.
അപ്പുക്കിളിയുടെ വിഷയാസക്തി ഉല്പലാക്ഷന്റെ ആസ്സക്തിയുമായി താരതമ്യം ചെയ്യണ്ട. ഒന്നു പോയാട്ടെ. ഉവ്വ കപടവേഷധാരീ, എല്ലാം മനസിലായ ഒരു-----
ഇടതുപക്ഷമെന്നൊക്കെ വെറുതെ എടുത്തുപയോഗിച്ച് നാക്കുളുക്കിക്കാതെ. ഇടതു പക്ഷത്തിന് ആദ്യം ആവശ്യം ഒരു ഇടതുമനസ്സാണ്. തന്റെയൊക്കെ ഏതു നേതാവാണ് ഒരു ഇടതുമനസുംകൊണ്ട് നടക്കുന്നതെന്നൊന്നു പറയാമോ? ഈ-മെയില്‍ ഫോര്‍വേഡു ചെയ്തവനെ ഭീകരനാക്കി ചിത്രവത്കരിക്കുന്നതാണോ പുതിയ ഇടതുലക്ഷ്യം. മറ്റു ലക്ഷ്യങ്ങളൊന്നുമില്ലാതാകുമ്പോഴാണ് മുഖം മിനുക്കാന്‍ ഇമ്മാതിരി കോപ്രായങ്ങളും കൊണ്ടു നടക്കേണ്ടത്.
കിളി ഇവിടെ ഇടതുപക്ഷത്തിനു നേരെ തുണിപൊക്കി കാണിച്ചിട്ടൊന്നുമില്ല. താങ്കള്‍ വിശ്വസിക്കുന്ന ‘ഇടതുപക്ഷത്തു‘ നിന്നൊരു പതിവു ഉടുതുണിപൊക്കലിനെതിരെ ചെറുതായൊന്നു പ്രതികരിച്ചെന്നുമാത്രം, വാദിയെ പ്രതിയാക്കല്ലെ കപടാ.
ഹ ഹ. ആ 'അഭ്യര്‍ത്ഥന' കണ്ടിരുന്നു. നേരേ ചൊവ്വേ തെളിവു ശേഖരിക്കാനാണെന്നോ മറ്റോ പറഞ്ഞ് ചോദിച്ചിരുന്നെങ്കില്‍ അത്തരമൊരു മെയില്‍ കിട്ടിയിരുന്നെങ്കില്‍ ആരെങ്കിലുമൊക്കെ അയച്ചു കൊടുത്തേനേ. ഇത് ബാക്കിയുള്ളവരൊക്കെ മണ്ടന്മാരാണെന്ന മട്ടില്‍ 'ആ മെയില്‍ കിട്ടിയവര്‍ക്കൊക്കെ ഇതല്ല വീട്' എന്ന് മെയില്‍ അയക്കാനാണത്രേ. ഇതല്ല ആ വീട് എന്നേ മെയിലില്‍ കാണൂ. യഥാര്‍ത്ഥവീടിന്റെ ചിത്രം പലരും ചോദിച്ചിരിക്കുന്നത് കണ്ടിരുന്നു. പക്ഷേ യാതൊരു മറുപടിയും കണ്ടില്ല.
അതെ അസ്തലവിസ്ത ചിരി കിളിക്കും വന്നതാണ്.
യഥാര്‍ത്ഥവീടിന്റെ ചിത്രം ചോദിക്കുന്നവര്‍ക്ക് ചിത്രം കൊടുക്കേണ്ട ബാധ്യത ആര്‍ക്കുമില്ലെന്നു തന്നെയാണ് കിളിയുടെ നിലപാടും. ഒരു രാഷ്ട്രീയപ്രവര്‍ത്തകനെ അയാളുടെ പൊതുരംഗത്തെ നിലപാടുകളില്‍ വെച്ചാണ് വിലയിരുത്തപ്പെടേണ്ടത്, അല്ലാതെ ഏതെങ്കിലും ഒരുവന്റെ ഭാര്യയെ ചൂണ്ടി ഇത് ഇന്നയാളിന്റെ ഭാര്യയാണോ, അല്ലെങ്കില്‍ ശരിയായ ഭാര്യയെ ഹാജരാക്കുക തുടങ്ങിയ രീതിയിലല്ല. പ്രത്യേകിച്ചും നിലപാടുകള്‍ക്കിടയില്‍ വെച്ച് നിരവധിതവണ പിടിക്കപ്പെടാന്‍ അവസരമുള്ള ഒരാളിന്റെ.
എന്തൂട്ട് പറയാനാ ...ആ അതന്നെ
ഒരു രാഷ്ട്രീയപ്രവര്‍ത്തകനെ അയാളുടെ പൊതുരംഗത്തെ നിലപാടുകളില്‍ വെച്ചാണ് വിലയിരുത്തപ്പെടേണ്ടത്
nandana
നന്നായിരിയ്ക്കുന്നു
Post a Comment